ടി ഒ സൂരജിനെതിരെ കേസെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ചെന്നിത്തല

വെള്ളി, 21 നവം‌ബര്‍ 2014 (16:34 IST)
അവിഹിത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെതിരെ കേസെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെറും ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ആരെയും പ്രതിക്കൂട്ടിലാക്കുകയില്ല. 
 
അഴിമതി കാണിക്കുന്നവര്‍ എത്ര ഉന്നതരായാലും നടപടി എടുക്കുമെന്നതിന് തെളിവാണ് സൂരജിനെതിരായ കേസ്. മുസ്ലിംലീഗിനോ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനോ ഇത് സംബന്ധിച്ച് യാതൊരു ബന്ധവും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. സൂരജിനെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും തെളിവ് നല്‍കാത്ത ബാറുടമകള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍