പ്രളയത്തില്‍ മുങ്ങിയ ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കെ എസ് ആര് ടി സി സര്‍വ്വീസ് ഒരുക്കി. കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കെ എസ് ആര് ടി സി സര്‍വ്വീസ് നടത്തുന്നുണ്ട്.
കൂടാതെ, കേരളത്തില്‍ നിന്ന് അറക്കോണത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യല്‍ ട്രയിനുകള്‍ സര്‍വ്വീസ് നടത്തും. വൈകുന്നേരം 5.15ന് തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി അറക്കോണത്തേക്കും രാത്രി 9.10ന് ഗുരുവായൂരില്‍ നിന്ന് തിരുനെല്‍വേലി വഴി വില്ലുപുരത്തേക്കുമാണ് സ്പെഷല്‍ ട്രെയിന്‍ ഓടുക.