കണ്ടൈൻമെന്റ് സോണുകൾ ഇനി ഇനി വാർഡ് തലത്തിലില്ല, പ്രദേശം എന്ന നിലയിൽ സോണുകൾ

തിങ്കള്‍, 3 ഓഗസ്റ്റ് 2020 (19:14 IST)
തിരുവനന്തപുരം: കണ്ടൈൻമെന്റ് സോണുകൾ വാർഡ്,ഡിവിഷൻ അടിസ്ഥാനത്തിൽ രൂപികരിക്കുന്നതിൽ മാറ്റം വരുത്തുമെന്നും ഇനി മുതൽ പ്രദേശം അടിസ്ഥാനമാക്കിയായിരിക്കും കണ്ടൈൻമെന്റ് സോണുകൾ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി.
 
പോസിറ്റീവ് ആയ ആളുടെ പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും.വാര്‍ഡിന് പകരം വാര്‍ഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കില്‍ ആ പ്രദേശമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍.കൃത്യമായി മാപ്പ് തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലായിരിക്കും സോണുകളായി തിരിക്കുന്നത്.ആളുകൾ താമസിക്കുന്ന പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുക.
 
കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവര്‍ക്ക് പുറത്തേക്കോ, പുറത്തുള്ളവര്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിലേക്കോ പ്രവേശിക്കാൻ അനുവാദം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍