വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്

ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (10:59 IST)
വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യവുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നേറ്റോക്ക് ജേക്കബ് തോമസ് കത്ത് കൈമാറി. വിജിലന്‍സ് ഓഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് ആവശ്യമാണ്. കൂടാതെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ പുതിയ മാനദണ്ഡം പാലിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്..
 
ഇതിനുമുമ്പും ജേക്കബ് തോമസ് നളിനി നേറ്റോക്ക് കത്ത് നല്‍കിയിരുന്നു. സാങ്കേതിക വൈദഗ്ധരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ വിജിലന്‍സില്‍ നിയമിക്കണമെന്നും യുവ പൊലീസ് ഓഫിസര്‍മാരെ വിജിലന്‍സില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ആദ്യകാലങ്ങളില്‍ അഴിമതിക്കാരും ആരോപണവിധേയവരും വിജിലന്‍സില്‍ ഉണ്ടായിരുന്നു.    

വെബ്ദുനിയ വായിക്കുക