വിദ്യാഭ്യാസവകുപ്പിനെതിരായ വീക്ഷണം മുഖപ്രസംഗത്തിന് ചന്ദ്രികയുടെ മറുപടി. പ്രതിപക്ഷം പോലും സര്‍ക്കാര്‍ തീരുമാനങ്ങളോട് മാന്യമായി പ്രതികരിക്കുമ്പോള്‍ യുഡിഎഫിനെ പിന്തുണയ്‌ക്കുന്നവര്‍ കാടടച്ച് വെടിവെയ്‌ക്കുന്ന കാഴ്‌ച സുഖകരമല്ലെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. തങ്ങള്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയാണെന്ന ബോധ്യം പോലും വിമര്‍ശിക്കുന്നവര്‍ക്കില്ല എന്നും വിവാദങ്ങളുടെ ഉള്ളിലിരിപ്പ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു
ഉള്ളിലുള്ള ലീഗ് വിരോധം തൂത്തുകളയാന്‍ കഷ്‌ടപ്പെടുകയാണ്. സംസ്‌ഥാനത്ത് എസ്‌എസ്‌എല്‍സി പാസ്സായി തുടര്‍ പഠനത്തിനായി അനേകര്‍ കാത്തു നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുക എന്നത് ജനാധിപത്യ സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനു വേണ്ടിയാണ് പുതിയ പ്ലസ്‌ടു കോഴ്‌സുകള്‍ക്കും സ്‌കൂളുകള്‍ക്കും അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ പാക്കേജെന്നും ചന്ദ്രിക ന്യായീകരിക്കുന്നു.
സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും പ്ലസ്‌ടു അനുവദിക്കുന്നു എന്ന വ്യാജ വാര്‍ത്ത പടച്ചുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. മലബാറിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടി നട്ടം തിരിയുമ്പോഴാണ് ഉത്തരവാദപ്പെട്ടവര്‍ തലതിരിഞ്ഞ രാഷ്ര്‌ടീയം കളിക്കുന്നത്.ചിലര്‍ മലബാറിനെ ഒരു പ്രത്യേക മതത്തിന്റെ കള്ളിയില്‍ പെടുത്തി ഒറ്റതിരിഞ്ഞ് കുത്തിനോവിക്കുകയാണ്.
തോളിലിരുന്ന് ചെവി കടിക്കുന്നവരുടെ മനസ്സിലിരിപ്പ് വിദ്യാഭ്യാസവകുപ്പിനെ വൃത്തിയാക്കലല്ല, സ്വന്തം മനസ്സിലെ വൃത്തികേടുകള്‍ പടര്‍ത്തി പരിസര മലിനീകരണമുണ്ടാക്കലാണ്. കഴിഞ്ഞ ദിവസം സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിച്ച് ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റു എന്ന തലക്കെട്ടില്‍ വീക്ഷണം പ്രസിദ്ധീകരിച്ച തലക്കെട്ടാണ് ലീഗിനെ