ചെയര്‍മാന്‍-ചെയര്‍പെഴ്സണ്‍ ദമ്പതികള്‍ക്ക് ഹാട്രിക് വിജയം

തിങ്കള്‍, 9 നവം‌ബര്‍ 2015 (12:39 IST)
കോട്ടയം നഗരസഭയുടെ ചെയര്‍മാനും ചെയര്‍പെഴ്സണുമായി  ഭരണം നടത്തിയിരുന്ന ദമ്പതികള്‍ ഹാട്രിക് വിജയം കൈവരിച്ചു നേട്ടമുണ്ടാക്കി. നഗരസഭയുടെ 47, 26 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച സന്തോഷ് കുമാറും ഭാര്യ ബിന്ദു സന്തോഷ് കുമാറുമാണ് ഈ നേട്ടം കൈവരിച്ച ദമ്പതികള്‍.
 
ഇരുവര്‍ക്കും വന്‍ ഭൂരിപക്ഷമാണു ലഭിച്ചത്. തുടക്കത്തില്‍ കെ പി സി സി പ്രസിഡന്‍റ് സുധീരന്‍ തന്നെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു മത്സരിക്കുന്നതിനെ എതിര്‍ത്തെങ്കിലും അവസാനഘട്ടത്തില്‍ ഇവരുടെ ജനപിന്തുണ കണക്കിലെടുത്ത് ഇരുവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും തുടര്‍ച്ചയായി മൂന്നു പ്രാവശം വിജയിക്കുകയും ചെയ്തു.
 
സന്തോഷ് കുമാറിനു 142 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ബിന്ദുവിനു 414 വോട്ടിന്‍റെ ഭൂരിപക്ഷമാണു ലഭിച്ചത്. സന്തോഷ് ചെയമാനായിരുന്നപ്പോള്‍ ബിന്ദു കൌണ്‍സിലറും പിന്നീട് ബിന്ദു ചെയര്‍പെഴ്സണായിരുന്നപ്പോള്‍ സന്തോഷ് കൌണ്‍സിലറുമായിരുന്നു.

വെബ്ദുനിയ വായിക്കുക