മാല മോഷണം പോയതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി, മൂന്നാം നാള്‍ നാലരപ്പവന്റെ മാല വരാന്തയില്‍ !

സുബിന്‍ ജോഷി

വ്യാഴം, 16 ഏപ്രില്‍ 2020 (19:23 IST)
മോഷ്ടിക്കപ്പെട്ട നാലരപ്പവന്റെ സ്വര്‍ണമാല മൂന്നാം നാള്‍ വീടിന്റെ വരാന്തയില്‍. ഈ അത്ഭുതത്തിന്‍റെ അമ്പരപ്പിലാണ് കടമ്പത്ത് മുകുന്ദനും കുടുംബവും. നിലമ്പൂര്‍ വനം ഡിപ്പോയ്ക്കു സമീപം പുലിയെ കണ്ടെന്ന പ്രചരണത്തെത്തുടര്‍ന്ന് പന്ത്രണ്ടാം തീയതി മുതല്‍ നാട്ടുകാരാരും വീടിനു പുറത്തിറങ്ങിയില്ല. ഈ സാഹചര്യത്തില്‍ മുകൂന്ദന്റെ ഭാര്യ മാല അടുക്കളയില്‍ ഊരിവച്ച ശേഷം കുളിക്കാനായി വീടിനു പുറത്തിറങ്ങി. തിരിച്ചുവരുമ്പോള്‍ മാല നഷ്ടപ്പെട്ടെന്നറിഞ്ഞ് പൊലീസില്‍ പരാതി നല്‍കി. 
 
എന്നാല്‍ മാല നഷ്ടപ്പെട്ട് മൂന്നാം ദിവസമായ ഇന്നലെ രാവിലെ എല്ലാരെയും അത്ഭതപ്പെടുത്തിക്കൊണ്ട് മാലതിരിച്ചുകിട്ടി. വരാന്തയില്‍ തൂണിനോട് ചേര്‍ത്തുവച്ച നിലയിലാണ് മാല കാണപ്പെട്ടത്. കള്ളന്‍ രാത്രി മതില്‍ ചാടി കടന്ന് മാല തിരികെ വച്ചതാകാമെന്നാണ് നിഗമനം. 
 
ലോക്ക് ഡൗണ്‍ സമയമായതിനാല്‍ വിരലടയാള വിദഗ്ധരയോ പൊലീസ് നായയെയോ എത്തിക്കാന്‍ കഴിയില്ലെന്നും കേസുതീരുംവരെ മാല കോടതിയില്‍ സൂക്ഷിക്കേണ്ടിവരുമെന്നും പൊലീസ് പറഞ്ഞതോടുകൂടി മുകുന്ദന്‍ കേസ് പിന്‍വലിക്കുകയും ചെയ്‌തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍