സലീംരാജിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ

വെള്ളി, 16 ജനുവരി 2015 (17:50 IST)
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും.

കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പ് കേസുകളിലാണ് സലീം രാജിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കുക.

കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍  നുണ പരിശോധന വേണ്ടിവരുമെന്നാണെന്നും  ഭൂമിയിടപാടില്‍ പണം മുടക്കിയവരെ കണ്ടെത്താന്‍  പോളിഗ്രാഫ് പരിശോധന ആവശ്യമാണെന്നുമാണ് സിബിഐ നിലപാട്. കേസില്‍ അന്വേഷണത്തിന് സിബിഐയ്ക്ക് അനുവദിച്ച സമയപരിധി ജനുവരി 24ന് അവസാനിക്കാനിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക