കുട്ടിക്കടത്ത്: സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി
തിങ്കള്‍, 6 ജൂലൈ 2015 (14:32 IST)
സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവിട്ടത്.
കുട്ടിക്കടത്ത് സി ബി ഐ അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി അനാഥാലയങ്ങളില്‍ പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചു. കുട്ടികളെ തിരിച്ചയയ്ക്കുന്നതില്‍ ശിശുക്ഷേമ സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളിലും ശിശുക്ഷേമസമിതി പരിശോധന നടത്തണം. കുട്ടികളെ അനാഥാലയങ്ങളിലേക്ക് കൊണ്ടു വരുമ്പോള്‍ നിയമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, ചില അനാഥാലയങ്ങള്‍ക്ക് രജിസ്ട്രേഷനില്‍ ഇളവ് നല്കിയതില്‍ കോടതി അതൃപ്‌തി രേഖപ്പെടുത്തി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു ഹൈക്കോടതിയുടെ വിധി.