കേരളത്തില്‍ മുഴുവന്‍ ക്രമക്കേടും പണാപഹരണങ്ങളുമെന്ന് സിഎജി റിപ്പോര്‍ട്ട്

തിങ്കള്‍, 23 മാര്‍ച്ച് 2015 (14:00 IST)
കേരളത്തിലെ സര്‍വശിക്ഷാ അഭിയാന്‍, ആയുര്‍വേദ വകുപ്പ്, ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങള്‍ എന്നിവയില്‍ വ്യാപകമായ ക്രമക്കേടും കെടുകാര്യസ്ഥതയുമെന്ന്  കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ( സിഎജി) റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ കോടിക്കണക്കിന് രൂപ ഇത്തരം ക്രമക്കേടുകള്‍ മൂലം നഷ്ടപ്പെട്ടു എന്നും സിഎജി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എസ്എസ്എ പദ്ധതിയില്‍ ക്രമക്കേടുകള്‍ വ്യാപകമാണെന്നും  എസ്എസ്എയുടെ കേരളത്തിലെ ഘടകത്തിന്റെ പക്കല്‍ സ്കൂളില്‍ പോകാത്ത കുട്ടികളുടെ കൃത്യമായ കണക്കില്ല, റിസോഴ്സ് അധ്യാപകരുടെ എണ്ണം കുട്ടികള്‍ക്കനുസരിച്ച് അല്ല തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആയുര്‍വേദ വകുപ്പിലെ കെടുകാര്യസ്ഥത മൂലം കേന്ദ്രസര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപയുടെ സാമ്പത്തികസഹായമാണ് വകുപ്പ് നഷ്ടപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ആയുര്‍വവേദ ആശുപത്രികളില്‍ പലതിലും അടിസ്ഥാന സൌകര്യങ്ങളില്ല എന്നും ചൂണ്ടിക്കാണിക്കുന്നു.

ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളിലെ സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതിലുണ്ടായ കാലതാമസം മൂലം പണാപഹരണങ്ങളും പണം ബാങ്കിലടയ്ക്കുന്നിനു കാലതാമസവുമുണ്ടായി. 108 ആംബുലന്‍സ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടു കൊണ്ട് പരാജയപ്പെട്ടു. കൃത്യസമയത്ത് പലപ്പോഴും ആംബുലന്‍സ് സേവനം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക