കായംകുളത്തെ സി പി എം സീറ്റിൽ മത്സരിക്കാൻ പല പേരുകൾ നിർദ്ദേശിച്ചിരുന്നു. ഒടുവിൽ പ്രതിഭ ഹരിയെ സ്ഥാനാര്‍ഥിയാക്കുവാനാണ് പാർട്ടിയുടെ തീരുമാനം. രണ്ട് തവണ മത്സരിച്ച് ജയിച്ച സി കെ സദാശിവനെ ഒഴിവാക്കിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതിഭ ഹരിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാർട്ടി തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് പ്രതിഭയുടെ പേര് അംഗീകരിച്ചത്.
അതിന് ശേഷം ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രജനി ജയദേവിന്റെ പേര് ചിലര്‍ നിർദേശിച്ചു. ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനിയുടെ പേര് നിർദേശിച്ചപ്പോൾ അതിനെതിരേയും പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിലാണ് ആദ്യം പരിഗണിച്ച പ്രതിഭ ഹരിയെ മത്സരിപ്പിക്കാന്‍ ധാരണയായത്. നേരത്തെ സി എസ് സുജാതയെ ചെങ്ങന്നൂരിൽ പരിഗണിച്ചിരുന്നെങ്കിലും ഇപ്പോൾ അവർക്കുപകരം കെ കെ രാമചന്ദ്രന്‍നായരെ മത്സരിപ്പിക്കാൻ ധാരണയായി.