ലോറിക്കു പിന്നില്‍ ബസിടിച്ച് 5 പേര്‍ മരിച്ചു

ഞായര്‍, 1 നവം‌ബര്‍ 2015 (16:48 IST)
നിര്‍ത്തിയിട്ടിരുന്ന മണല്‍ ലോറിക്കു പിന്നില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസ് ഇടിച്ച്  3 സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വള്ളിയൂരിനടുത്ത് കോവനേരിയിലായിരുന്നു റോഡപകടം. ലോറി ഡ്രൈവര്‍ ലോറിയിലെ കേടുപാട് തീര്‍ക്കാനായി ലോറിക്കടിയില്‍ നില്‍ക്കവേയായിരുന്നു അപകടം. തിരുനെല്‍വേലിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന ബസ് ഇടിച്ചതിന്‍റെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ലോറിയുടെ ടയറുകള്‍ക്കിടയില്‍ ഞെരുങ്ങി ലോറി ഡ്രൈവര്‍ ജപദാസ് തത്ക്ഷണം മരിച്ചു. 
 
മരിച്ച മറ്റുള്ളവരെല്ലാം ബസിലെ യാത്രക്കാരായിരുന്നു. അഗ്നിശമനസേനയും വള്ളിയൂര്‍ പൊലീസും സ്ഥലത്തു പാഞ്ഞെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

വെബ്ദുനിയ വായിക്കുക