അപകടം: ബസ് ഡ്രൈവറെ നാട്ടുകാര്‍ ചൂടുവെള്ളം കുടിപ്പിച്ചു

ചൊവ്വ, 3 ഫെബ്രുവരി 2015 (16:40 IST)
അമിതവേഗത്തിലെത്തിയ ശേഷം കാല്‍നട യാത്രികനെ ഇടിച്ചുവീഴ്ത്തിയ ബസ് ഡ്രൈവറെ നാട്ടുകാര്‍ ചൂടുവെള്ളം കുടിപ്പിച്ചു. എറണാകുളം-ചേര്‍ത്തല റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കാണ് ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

ഞായറാഴ്ച വൈകീട്ട് അമിതവേഗത്തില്‍ വന്ന ബസ് എഴുപുന്ന മൂലക്കാത്തറ അഭിലാഷിനെ(34) ഇടിച്ച്  വീഴ്‌ത്തുകയായിരുന്നു. സംഭവശേഷം നിര്‍ത്താതെ പോയ ബസ് തിരികെ വരുന്നത് വരെ നാട്ടുകാര്‍ കാത്തു നില്‍ക്കുകയായിരുന്നു. ബസ് തിരികെ എത്തിയപ്പോള്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ ബസ് ഡ്രൈവറെ ബസില്‍ നിന്ന് പിടിച്ചിറക്കിയശേഷം ചൂടുവെള്ളം കുടിപ്പിക്കുകയായിരുന്നു. ചൂടുവെള്ളം കുടിച്ചുതീരുന്നതുവരെ ഇരുപതു മിനിട്ടോളം ബസ് നിര്‍ത്തിയിടേണ്ടി വരുകയും ചെയ്തു.

ബസ് ഇടിച്ച് പരിക്കേറ്റ അഭിലാഷിനെ തുറവൂര്‍ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക