ബിആര്‍പി ഭാസ്കറിന് സ്വദേശാഭിമാനി പുരസ്ക്കാരം
പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശാഭിമാനി മാദ്ധ്യമ പുരസ്കാരത്തിന് മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് ബിആര്‍പി ഭാസ്കര്‍ അര്‍ഹനായി. സംസ്കാരിക മന്ത്രി കെസി ജോസഫാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 1940ല്‍ തിരുവനന്തപുരം കായിക്കരയില്‍ ജനിച്ച ബിആര്‍പി ഭാസ്കര്‍ ഇന്ത്യയിലെ നിരവധി പത്രങ്ങളില്‍ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദ ഹിന്ദു, സ്റ്റേറ്റ്സ്മാന്, പാട്രിയറ്റ്, ഡെക്കാന്‍ ഹെറാള്‍ഡ്, ആന്ധ്രാപ്രദേശ് ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചുണ്ട്. ഇപ്പോള്‍ ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡെ പത്രത്തിലെ കോളമിസ്റ്റാണ്.