സംപ്രേക്ഷണം തൽക്കാലം നിർത്തുന്നു, നിയമപോരാട്ടം തുടരും: മീഡി‌യവൺ

ചൊവ്വ, 8 ഫെബ്രുവരി 2022 (13:13 IST)
സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മീഡിയവണ്‍ ചാനല്‍. കോടതി വിധി മാനിച്ച് കൊണ്ട് തൽക്കാലം സംപ്രേക്ഷണം തൽക്കാലം നിർത്തുകയാണെന്നും  കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരുമെന്നും ചാനല്‍ അറിയിച്ചു.
 
മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. 
നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ. 
പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.
 
ചാനൽ അറിയിച്ചു.ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചത് സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍