ചവറ കെഎംഎംഎല്ലിൽ പാലം തകർന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (12:04 IST)
ചവറ കെഎംഎംഎല്ലിൽ പാലം തകർന്നു വീണ് നിരവധിപേര്‍ക്ക് പരുക്ക്. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകുന്നതിനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിർമിച്ച നടപ്പാലമാണ് രാവിലെ 10.30ഓടെ തകര്‍ന്നു വീണത്. എഴുപതോളം പേർ അപകടത്തിൽപ്പെട്ടു.
പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി ചില ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, വെള്ളത്തിൽ ആരെങ്കിലും വീണിട്ടുണ്ടോയെന്നകാര്യം അറിയുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.