ഏപ്രില്‍ ഒന്നിന് അടച്ചു പൂട്ടിയ ക്വാറി ദിവസങ്ങള്‍ക്കുള്ളില്‍ അന്നത്തെ എസ്പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ തുറന്നുകൊടുത്തത് കൈക്കൂലി വാങ്ങിയാണെന്നായിരുന്നു ആരോപണം. ഒരു സുഹൃത്ത് വഴിയാണ് ഇത് വാങ്ങിയതെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ക്വാറി ഉടമകള്‍ വിജിലന്‍സിനോടും തിരുവനന്തപുരം റേഞ്ച് ഐജിയോടും പരാതിപ്പെട്ടിരുന്നു.
മനോജ് അബ്രഹാം, ശ്രീലേഖ എന്നീ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും രാഹുല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ക്വാറി തുറന്നുകൊടുക്കാന്‍ ഇവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്.