കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി: പോലീസുകാരന്‍ സസ്പെന്‍ഷനില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 29 ഏപ്രില്‍ 2021 (18:52 IST)
തൃശൂര്‍: പോലീസ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഒരു പോലീസുകാരനെ കൂടി അധികാരികള്‍ സസ്പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ വൈശാഖ് രാജിനെയാണ് റൂറല്‍ എസ്.പി. സസ്പെന്‍ഡ് ചെയ്തത്.
 
കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പിടിയിലായ പ്രതി മാര്‍ട്ടിനില്‍ നിന്നാണ് കേസ് ഒതുക്കാമെന്ന് പറഞ്ഞു പണം ആവശ്യപ്പെട്ടിരുന്നത്. മാര്‍ട്ടിന്‍ പ്രതിയായ കഞ്ചാവ് കേസ് ഒതുക്കാനാണ് മുപ്പതിനായിരം രൂപ പോലീസുകാരന്‍ വാങ്ങിയത്.  
 
ഈ സംഭവത്തില്‍ മറ്റൊരു പൊലീസുകാരനായ അനൂപ് ലാലിനെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കുഴല്‍പ്പണ കവര്‍ച്ച കേസില്‍ മാര്‍ട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് കൈക്കൂലി വിവരം പുറത്തായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍