വീട്ടുനമ്പറിനായി 25000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ചൊവ്വ, 9 ഓഗസ്റ്റ് 2022 (17:58 IST)
ഇടുക്കി: രോഗത്തിന് ചികിത്സിക്കാൻ പണമില്ലാതെ വിഷമിച്ച ആൾ സ്വന്തം വീടുവിൽക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് അറിഞ്ഞത്, വീട്ടു നമ്പർ വേണ്ടി വരുമെന്ന്. തുടർന്ന് വില്ലേജ് ഓഫീസിൽ അപേക്ഷിച്ചപ്പോൾ അത് ലഭിക്കണമെങ്കിൽ 25000 രൂപ കൈക്കൂലി വേണമെന്നായി. ഒടുവിൽ സഹികെട്ടു വില്ലേജ് ഓഫീസർക്ക് കൈക്കൂലി നൽകിയതോടെ വിജിലൻസ് ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു.
 
അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലാർക്ക് ആയ അടൂർ പറക്കോട് മുണ്ടയ്ക്കൽ പുതിയവീട്ടിൽ മനോജ് എസ്‌.നായരാണ് (42) വിജിലൻസിന്റെ പിടിയിലായത്. അടിമാലി മന്നാംകണ്ടം വില്ലേജ് ഓഫീസർ ആയിരുന്ന റിട്ടയേഡ് റവന്യൂ ഇൻസ്‌പെക്ടർ ജയയുടെ ഭർത്താവ് ഹൃദയ സംബന്ധമായ അസുഖം മൂലം ഗുരുതരാവസ്ഥയിൽ ഐ.സി.യുവിലാണ്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് ഇവർ വീട് വിൽക്കുന്നതിന് തയ്യാറായതും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍