കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 19 മെയ് 2022 (12:46 IST)
മലപ്പുറം: നാലായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി. കൂട്ടിലങ്ങാടി കടപ്പുറം സ്വദേശി നിഥിന്റെ പരാതിയിൽ ആണ് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനെ വിജിലൻസ് കുടുക്കിയത്.

നിഥിന്റെ അമ്മാവനായ ബാലകൃഷ്ണന്റെ പേരിലുള്ള പത്ത് സെന്റ് സ്ഥലനത്തിന്റെ നെറ്റിൽ ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനായി പട്ടയം ശരിയാക്കാനുള്ള റിപ്പോർട്ടിനായി ഇയാൾ അപേക്ഷ നൽകിയിരുന്നു.

എന്നാൽ പലതവണ കയറിയിറങ്ങി എങ്കിലും റിപ്പോർട്ട് ലഭിച്ചില്ല. തുടർന്ന് നിഥിൻ സുബ്രഹ്മണ്യനെ സമീപിച്ചപ്പോൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് നിഥിൻ വിജിലൻസിനെ അറിയിച്ചതും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തതും. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍