ബ്ലോഗെഴുത്തിനെ മലയാളത്തിന് പരിചയപ്പെടുത്തിയവരില്‍ പ്രമുഖരില്‍ ഒരാളാണ് ഹരികൃഷ്ണന്‍. പരാജിതന്‍ എന്ന പേരിലുള്ള ഹരികൃഷ്ണന്റെ ബ്ലോഗ് ഏറെ പ്രശസ്തമാണ്. അരൂപി, മൊഴിമാറ്റം എന്നിവയാണ് ഹരികൃഷ്‌ണന്റെ മറ്റു ബ്ലോഗുകള്‍.
പരാജിതന്‍ എന്ന ബ്ലോഗ് കറുത്ത ഹാസ്യം നിറഞ്ഞതായിരുന്നു. സംഗീതം, സാഹിത്യം, സിനിമ അങ്ങനെ ഒരുപാട് വിഷയങ്ങള്‍ ഹരികൃഷ്ണന്‍ ബ്ലോഗില്‍ എഴുതി.