പെരിന്തല്‍മണ്ണയില്‍ വന്‍ സ്ഫോടകശേഖരം പിടികൂടി
പെരിന്തല്‍മണ്ണയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വന്‍ സ്ഫോടകശേഖരം പിടികൂടി. തമിഴ്നാട്ടില്‍നിന്നും എത്തിയ ലോറിയില്‍നിന്നും ആറു കിന്റല്‍ അമോണിയം നൈട്രേറ്റും 375 കിലോ ജലാറ്റിന്‍ സ്റ്റിക്കുമാണ് പിടിച്ചെടുത്തത്. കോയമ്പത്തൂരില്‍നിന്നും എത്തിച്ചവയാണ് ഇവയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോറിയിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ പോലീസ് കസ്റഡിയിലെടുത്തു.
പെരിന്തല്‍മണ്ണയില്‍ വരെ എത്തിച്ചുകൊടുക്കാനാണ് തമിഴ്നാട് സ്വദേശികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ബൈപാസില്‍ എത്തിയപ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഫോടകശേഖരം പിടിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.