നേമത്തെ നായർവോട്ടുകൾ യു‌ഡിഎഫിലേക്ക് പോയി, മുസ്ലീം വോട്ടുകളുടെ എകീകരണം സംഭവിച്ചു: പരാജയകാരണം വിലയിരുത്തി ബിജെപി

ഞായര്‍, 9 മെയ് 2021 (11:01 IST)
വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം,തിരുവനന്തപുരം,വട്ടിയൂർകാവ്,കഴക്കൂട്ടമടക്കമുള്ള തിരുവനന്തപുരത്തെ മണ്ഡലങ്ങളിൽ പാർട്ടിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ച സംഭവിച്ചതായി ബിജെപി വിലയിരുത്തൽ.
 
മുസ്ലീം വോട്ടുകളുടെ ഏകീകരണം സംഭവിച്ചതാണ് പരാജയകാരണം എന്ന് പറയുമ്പോഴും ബിജെപി ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ബിജെപി സ്വാധീന മേഖലകളിൽ 25 മുതൽ 100 വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാര്‍ഡുകളില്‍ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായര്‍ വോട്ടുകളില്‍ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. ഇതിന് പുറമെ മുസ്ലീം വോട്ടുകളുടെ ഏകീകരണം സംഭവിച്ചതും തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തില്‍ വിലയിരുത്തി.
 
കഴക്കൂട്ടത്ത്‌ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ പരാജയം വിലയിരുത്താനുള്ള യോഗത്തില്‍ പങ്കെടുത്തില്ല.തിരെഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതാക്കൾക്കിടെയിലെ ഭിന്നതയും ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍