കൊവിഡ് ഭേദമായവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസി വർധിക്കുന്നു. മഹാരാഷ്ട്രയിൽ കൊവിഡിനെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് ഇതുവരെ 8 പേർ മരിച്ചു. 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിലും ഡൽഹിയിലും ഫംഗസ് ബാധ പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയേയും ബാധിക്കും. ഇതാണ് കൊവിഡ് ഭേദമായവരെ ഫംഗസ് ബാധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.