സംസ്ഥാന ബി ജെ പിയില്‍ അഴിച്ചുപണി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡന്റ് വി മുരളീധരന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ നേതൃത്വം സംസ്ഥാന ഭാരവാഹി പട്ടികയ്ക്ക് അനുമതി നല്കുകയായിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കുമ്മനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, ആര്‍ എസ് എസില്‍ നിന്ന് പുതുതായി ആരെയും ബി ജെ പി നേതൃത്വത്തിലേക്ക് കൊണ്ടു വന്നിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കി. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ജെ ആര്‍ പത്മകുമാറാണ് പുതിയ വക്താവ്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉമാകാന്തന്‍ തുടരും.
വൈസ് പ്രസിഡന്‍റുമാര്‍: കെ. പി ശ്രീശന്‍, പി എം വേലായുധന്‍, ജോര്‍ജ് കുര്യന്‍, പി പി വാവ, എന്‍ശിവരാജന്‍, എം എസ്.സംപൂര്‍ണ, പ്രമീള നായിക്, നിര്‍മല കുട്ടികൃഷ്ണന്‍, ബി രാധാമണി. സെക്രട്ടറിമാര്‍: വി വി രാജേഷ്, സി ശിവന്‍കുട്ടി, വി കെ സജീവന്‍, എ കെ നസീര്‍, ബി ഗോപാലകൃഷ്ണന്‍, സികൃഷ്ണകുമാര്‍, എസ് ഗിരിജാകുമാരി, രാജി പ്രസാദ്. ട്രഷറര്‍: പ്രതാപചന്ദ്ര വര്‍മ.