തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നു സിപിഎം പ്രവര്‍ത്തകര്‍

ഞായര്‍, 30 ഓഗസ്റ്റ് 2015 (13:11 IST)
തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു സി പി എം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. വാസുപുരം സ്വദേശികളായ രാജന്‍, ശിവദാസന്‍, ഡെന്നീസ് എന്നിവരാണ് പിടിയിലായത്.
 
കേസില്‍ എട്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ രണ്ടുപേരെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.  വാസുപുരം സ്വദേശികളായ ചെരുപറമ്പില്‍ ഷാന്റോ (26), കിഴക്കേപുരക്കല്‍ വീട്ടില്‍ ജിത്തു (29) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.
 
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ വാസുപുരം കോതേങ്ങലത്ത് കാരണവര്‍ ക്ഷേത്രത്തിന് മുന്നില്‍ റോഡിലായിരുന്നു സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഭിലാഷ് കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക