ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. വനിത ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇരുവരും എത്തുന്നത്. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ താരങ്ങളായ ഹന്‍സിക, തപ്സി തുടങ്ങിയവരും പങ്കെടുക്കും.
മലയാള സിനിമയിലെയും ബോളിവുഡിലെയും താരങ്ങള്‍ അണിനിരക്കുന്ന പരിപാടിയില്‍ ബിപാഷയുടെയും സണ്ണിയുടെയും നൃത്തം ഉണ്ടാകും. ആദ്യമായിട്ടാണ് സണ്ണി ലിയോണ്‍ കേരളത്തില്‍ ഒരു പൊതുവേദിയില്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ വന്‍ ജനാവലി ചടങ്ങില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍വ്വതിയാണ് മികച്ച നടി. മൊയ്തീനിലെ കാഞ്ചനമാല, ചാര്‍ലിയിലെ ടെസ എന്നീ കഥാപാത്രങ്ങളുടെ പ്രകടനമാണ് പാര്‍വ്വതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മൊയ്തീന് അണിയിച്ചൊരുക്കിയ ആര്‍എസ് വിമല്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.