ബസ്സിന്‌ മുന്നിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കൾക്ക് 8000 രൂപാ പിഴ

ഞായര്‍, 7 മെയ് 2023 (12:49 IST)
കൊല്ലം: കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിൽ ബൈക്ക് അഭ്യാസം നടത്തുകയും ബസ് മുന്നോട്ടു പോകുന്നതിനു തടസം സൃഷ്ടിക്കുകയും ചെയ്ത യുവാക്കൾക്ക് മോട്ടോർ വാഹന വകുപ്പ് 8000 രൂപാ പിഴ ചുമത്തി. ചവറ പന്മന സ്വദേശികളായ കൃഷ്ണഗൗതം, അർജുൻ രാജ് എന്നിവർക്കാണ് മോട്ടോർ വാഹന വകുപ്പ് ശിക്ഷ നൽകിയത്.  
 
കൊല്ലം - പത്തനംതിട്ട വേണാട് സർവീസിന് മുന്നിലായിരുന്നു യാത്രയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് ഇവർ അഭ്യാസം കാട്ടിയത്. തോപ്പ് മുക്കിനും സിനിമാ പറമ്പിനും ഇടയിലായി കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു രണ്ടു ബൈക്കുകളിലായി അഞ്ചു യുവാക്കൾ ഹെൽമറ്റ് ധരിക്കാതെ എട്ടു കിലോമീറ്ററോളം സാഹസിക യാത്ര നടത്തിയത്.
 
ബസിലെ യാത്രക്കാരാണ് യുവാക്കളുടെ നടപടി മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ സഹിതം ബസ് ഡ്രൈവറാണ് കുന്നത്തൂർ ജോയിന്റ് ആർ.ടി.ഓ ക്ക് പരാതി നൽകിയത്. ഇതിനെ തുടർന്ന് കൃഷ്ണ ഗൗതത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ആയിരം റോപ്പ് പിഴ ഈടാക്കുകയും ചെയ്തു. അതെ സമയം ലൈസൻസില്ലാത്ത അർജുൻ രാജിന് 7000 രൂപയും പിഴ ചുമത്തി. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍