പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പറയാനും സ്ഥാനാർഥി മറന്നില്ല. വെടിക്കെട്ടിന്റെ സമയത്ത് ഉടുത്തിരുന്ന വേഷം പോലും മാറാതെയാണ് പരവൂർ വെടിക്കെട്ടിന്റെ സമയത്ത് മോദീജി എത്തിയത്. സുനാമിയുണ്ടായപ്പോൾ ഒരുത്തനെങ്കിലും ഇങ്ങനെ വന്നോ? എന്നാണ് ഭീമൻ രഘു ചോദിക്കുന്നത്. നാടിനുവേണ്ടി എന്തു പറഞ്ഞാലും ചെയ്തു തരാൻ മോദീജി റെഡിയാണെന്നും പക്ഷേ ഇവന്മാരൊന്നും നമ്മളെ കയറ്റി ഇരുത്തിത്തരുന്നില്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ പരിഭവം.
തന്റെ ജീവിതത്തിൽ നടന്നതെല്ലാം ദൈവത്തിന്റെ കളിയാണ് പൊലീസായി, സിനിമാക്കാരനായി ഇപ്പോളിതാ സ്ഥാനാർഥിയുമായി. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് കരുതിയതല്ല എന്നും താരം വ്യക്തമാക്കി. ജയിപ്പിച്ചാൽ നാടിനുവേണ്ടി സാധാരണക്കാരിൽ ഒരാളായി പ്രവർത്തിക്കുമെന്നും രഘു വോട്ടർമാരോടു പറഞ്ഞു.