പാറ്റൂര്‍ ഭൂമിയിടപാട്: ഉത്തരവാദിത്തം മുഖ്യമന്ത്രിയുടേതെന്ന് ഭരത് ഭൂഷണ്‍

ശനി, 31 ജനുവരി 2015 (15:18 IST)
പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതാണെന്ന് ഇ.കെ ഭരത് ഭൂഷണ്‍. ചീഫ് സെക്രട്ടറി  സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ്  ഭരത് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞത്.ഭൂമിയിടപാട് സംബന്ധിച്ച ഉപസമിതി തീരുമാനം മുഖ്യമന്ത്രിയ്ക്ക് കൈമാറുകമാത്രമാണു താന്‍ ചെയ്തത്.

ഇതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്നും ഇക്കാര്യത്തില്‍ താന്‍ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് ലോകായുക്തയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക