ബാര്‍കോഴ; നുണ പരിശോധനക്ക് വിജിലന്‍സിന് കോടതി അനുമതി നല്‍കി
ബാര്‍കോഴ കേസില്‍ ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി.അമ്പിളിയെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിലപാട് അറിയിക്കുന്നതിന് ഹാജരാകണമെന്ന് അമ്പിളിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
കോടതിയിലത്തെിയ അമ്പിളി നുണപരിശോധനക്ക് തയാറാണെന്ന് അറിയിച്ചു. അമ്പിളി സമ്മതമറിയിച്ചതൊടെ നുണപരിശോധനയ്ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു. പരിശോധനയുടെ തിയതി നിശ്ചയിക്കാനും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.