ബാര്‍ തൊഴിലാളികളെ സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു!

വെള്ളി, 11 ജൂലൈ 2014 (14:44 IST)
ലൈസന്‍സ് പ്രശ്നത്തില്‍ പൂട്ടിയ 418 ബാറുകളിലെ തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു.  സര്‍ക്കാരുമായി നേരിട്ടു ബന്ധമുള്ള തൊഴിലാളികള്‍ അല്ലാത്തതിനാല്‍ പൂട്ടിയ ബാറുകളിലെ തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാണ് എക്‌സൈസ് വകുപ്പു മന്ത്രി കെ ബാബു പറയുന്നത്. 
 
ഇവരുടെ കാര്യത്തില്‍ സര്‍ക്കാരിനു സാങ്കേതികമായി ബാധ്യതയില്ലെന്നും ബാര്‍ ഹോട്ടലുകള്‍ അടച്ചതുമൂലം തൊഴില്‍രഹിതരായ തൊഴിലാളികള്‍ക്കു പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി കെ ബാബു നിയമസഭയില്‍ പറഞ്ഞു
 
ബാറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയതീരുമാനം എടുത്തിട്ടില്ല. അതിനു ശേഷം മാത്രമെ ഇക്കാര്യം ചര്‍ച്ച ചെയ്യു എന്നും ആയിരക്കണക്കിനു തൊഴിലാളികളെ ബാധിക്കുന്ന ഈ പ്രശ്‌നം ഗുരുതരമാണെന്നും ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ ആത്മഹത്യ ദുഃഖകരമാണെന്നും അദ്ദേഹം നിയമ സഭയില്‍ അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക