മദ്യനയത്തില്‍ ഓണത്തല്ല്; നാടകം കളിച്ചിട്ട് കാര്യമില്ലെന്ന് വിഷ്ണുനാഥ്

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (17:07 IST)
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ തമ്മിലടി തുടരുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കടന്നാക്രമിച്ച് പിസി വിഷ്ണുനാഥ് എംഎല്‍എയാണ് രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ മികച്ച രീതിയില്‍ ഏകോപനമില്ല. ഏകോപനമില്ലാതെ ചുമ്മ ഇങ്ങനെ നാടകം കളിച്ചിട്ട് കാര്യമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

മദ്യനയത്തില്‍ താന്‍മാത്രം ശരിയെന്ന നിലപാട്  അംഗീകരിക്കാനാവില്ലെന്നും. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാരിന് മാത്രമാണ് നഷ്ട്മെന്നും വിഷ്ണുനാഥ് വ്യക്തമാക്കി. സിപിഎമ്മില്‍ വിഎസ് താന്‍ മാത്രം എന്ന രീതിയില്‍ പെരുമാറിയത് പാര്‍ട്ടിക്ക് ദോഷമായെന്ന ഉദ്ദാഹരണത്തിലൂടെയാണ് വിഷ്ണുനാഥ് സുധീരനെതിരെ ആഞ്ഞടിച്ചത്.

അതേസമയം മദ്യനയം എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യാന്തര മദ്യകുത്തകകളാണെന്നും. യുഡിഎഫ് ഒറ്റക്കെട്ടായി ഈ നീക്കത്തെ തടയുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രാവിലെ പറഞ്ഞിരുന്നു. കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഉടന്‍ കൊണ്ടു വന്നതിനോട് യുഡിഎഫിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക