മദ്യനയത്തിലെ വെള്ളം ചേര്‍ക്കല്‍: ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു
ശനി, 20 ഡിസംബര്‍ 2014 (17:00 IST)
മദ്യനയത്തിലെ മാറ്റത്തിന് യോജിപ്പില്ലെന്നും, മദ്യനയത്തിലെ വെള്ളം ചേര്‍ക്കലിന് എതിരെ പ്രക്ഷോഭ പരിപാടികളുമായി മുസ് ലിം ലീഗ് മുന്നോട്ട് പോകുമെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.
ഘട്ടംഘട്ടമായ മദ്യനിരോധം എന്ന കോണ്‍ഗ്രസിന്‍്റെ ആശയത്തോട് എതിര്‍പ്പാണ്. നയത്തില്‍ ഇനിയൊരു ഘട്ടമേയുള്ളൂ, അത് പ്രക്ഷോഭത്തിന്‍്റെ ഘട്ടമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ശക്തമായൊരു മദ്യനയം കൊണ്ടുവരാന്‍ മുന്നണിയില്‍ ലീഗും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് നയത്തില്‍ ജനവിരുദ്ധമായ മാറ്റം വരുത്തുന്നതിനെ ലീഗ് ശക്തമായി എതിര്‍ക്കും. മുന്നണിക്കുള്ളില്‍ ഇക്കാര്യം ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം മദ്യനയത്തിലെ മാറ്റത്തെ എതിര്‍ത്ത് രംഗത്ത് എത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് എംഎം ഹസന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെ എതിര്‍ത്ത് പ്രസ്താവന നടത്തുന്ന വിഎം സുധീരന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണെന്നും. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്താനുള്ള കടമ കെപിസിസി പ്രസിഡന്റിന് ഉണ്ടെന്നും ഹസന്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.