മദ്യനയത്തിലെ നിലപാട് മന്ത്രിസഭാ യോഗത്തില്‍ പറയും: ആര്യാടന്‍
മദ്യനയം സംബന്ധിച്ച തന്റെ അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ പറയുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിഷയത്തില്‍ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് പാര്‍ട്ടിയായാലും നേതാക്കള്‍ രണ്ട് തട്ടിലാകുന്നത് അപകടമാണെന്നും ആര്യാടന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സാമ്പത്തിക പ്രയാസം ഉണ്ടെന്നും. കേരളം നേരത്തെ മുതല്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സംസ്ഥാനമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളവും പഞ്ചാബും ബംഗാളുമാണ് സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന് സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.