ബാറുടമകളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ വിജിലന്‍സ്

ബുധന്‍, 8 ഏപ്രില്‍ 2015 (17:42 IST)
ബാര്‍കോഴക്കേസില്‍ ബാര്‍ ഉടമകളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുമതി തേടി വിജിലന്‍സ് കോടതിയെ സമീപിച്ചു. ബാര്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എം.ഡി ധനേഷ്, ജോണ്‍ കല്ലാട്ട് എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് അനുമതി തേടിയിരിക്കുന്നത്.  
 
 ഇവരെ കൂടാതെ ശ്രീവത്സന്‍ എന്ന ബാറുടമയെയും നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാലിനകം കോടതിയില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇവര്‍ക്ക് നോട്ടീസ് അയച്ചു. ശ്രീവത്സന്റെ വീട്ടില്‍ പണം സൂക്ഷിച്ചതിന് ശേഷമാണ് മന്ത്രി  മാണിക്ക് പണം കൈമാറിയതെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ശ്രീവത്സനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്.

വെബ്ദുനിയ വായിക്കുക