സുധീരനെ പിന്തുണച്ച് ബാലകൃഷ്ണപിള്ള; മദ്യനയത്തില്‍ മാറ്റം വേണ്ട
ശനി, 6 ഡിസംബര്‍ 2014 (18:51 IST)
മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് തുറന്ന പിന്തുണയുമായി കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. സംസ്ഥാനത്തെ മദ്യനയത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും. ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടിനോടു പൂര്‍ണ യോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഡ്രൈ ഡേ ആക്കിയ തീരുമാനം പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. നിലവിലെ മന്ത്രിസഭയിലുള്ള രണ്ടു മന്ത്രിമാരുടെ അഴിമതി കഥകള്‍ തെളിവ് സഹിതം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എഴുതിയും നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഈ വിഷയത്തില്‍ അനുയോജ്യമായ രാഷ്ട്രീയ സാഹചര്യത്തില്‍ രണ്ടു മന്ത്രിമാരുടെയും അഴിമതി കഥകള്‍ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.