ബാർ കോഴ തുറന്ന പുസ്‌തകം; തനിക്ക് ഒട്ടും പരിഭ്രമമില്ല: മാണി

തിങ്കള്‍, 9 നവം‌ബര്‍ 2015 (10:45 IST)
തദ്ദെശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം കെഎം മാണിയും ബാര്‍ കോഴയുമാണെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കെ പ്രസ്‌താവനയുമായി മാണി രംഗത്ത്. ബാർ കോഴ എവിടെ വേണമെങ്കിലും ചർച്ച ചെയ്യാന്‍ തയാറാണ്. ഈ വിഷയം തുറന്ന പുസ്‌തകമാണ്. ഇക്കാര്യത്തിൽ ആർക്കും ആശങ്കയില്ലെന്നും തനിക്ക് പരിഭ്രമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദെശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന് കാരണം ധനമന്ത്രി കെഎം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസാണെന്ന് ആര്‍ എസ് പി സംസ്‌ഥാന സെക്രട്ടറി എഎ അസീസ് രാവിലെ പറഞ്ഞിരുന്നു. തദ്ദെശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ബാര്‍ കോഴ തന്നെയാണ്. വിഷയത്തില്‍ മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിന് പ്രതിഷേധമുണ്ടെന്നും അസീസ് പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണി എന്തെക്കെ ന്യായം പറഞ്ഞാലും ജനത്തിന് ശക്തമായ രീതിയില്‍ പ്രതിഷേമുണ്ട്. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മാണി എടുക്കേണ്ടിയിരുന്നു. ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫില്‍ യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ല. മുന്നണി മര്യാദ വെച്ചാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. ഇങ്ങനെ വന്നാല്‍ എല്ലാവരും മുങ്ങുമെന്നും
അസീസ് പറഞ്ഞു.

ബാര്‍ കോഴക്കെസില്‍ മാണി തെറ്റു ചെയ്‌തിരുന്നുവെങ്കില്‍ തിരിച്ചുവരാന്‍ സമയമുണ്ടായിരുന്നു. പാലയല്ല കേരളമെന്ന് മാണി മനസിലാക്കണമെന്നും ആര്‍ എസ് പി സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കെഎം മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ അപാകമില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അധികാര പരിധി ലംഘിച്ചതായും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് ബി കമാല്‍പാഷയാണു ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാരിനു വേണ്ടി കമ്പില്‍ സിബലാണ് ഹാജരാകുന്നത്.

വെബ്ദുനിയ വായിക്കുക