തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനയായി ബാറുടമകൾ പണവുമായി കാണാന്‍ എത്തിയിരുന്നു. ഫണ്ട് വാങ്ങുന്ന പതിവ് തനിക്കില്ലാത്തതിനാല്‍ അത് വേണ്ടെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദങ്ങളും അച്ചടക്കമില്ലായ്മയും മൂലം യുഡിഎഫിലും കോൺഗ്രസിലും പ്രശ്നങ്ങളുണ്ടാകുന്നത് ഒഴിവാക്കണം. വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കി നിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടുതൽ കാർക്കശ്യം കാണിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.