മുഖ്യമന്ത്രി കള്ളന് കഞ്ഞി മാത്രമല്ല വെക്കുന്നത്, പായസം കൂട്ടി സദ്യയും നല്‍കും: വിഎസ്
ബാര്‍ കോഴ കേസില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കള്ളന് കഞ്ഞി മാത്രമല്ല വെക്കുന്നത് പായസം കൂട്ടി സദ്യയും വിളമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍. മാണിയെ കുറ്റവിമുക്തനാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി സ്വയം ജഡ്ജി ചമയുകയാണ്. എന്നാണ് അദ്ദേഹത്തിന് ജഡ്ജിയുടെ അധികാരവും പദവിയും ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കേസില്‍ മാണിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കേരള ജനതയോടുള്ള കൊഞ്ഞനം കുത്തലുമാണ്. ധനമന്ത്രി ബാര്‍ മുതലാളിമാരുടെ കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സോ കോടതിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.