ബാബുവിനെതിരെ പ്രത്യേക അന്വേഷണം വേണ്ടെന്ന് നിയമോപദേശം

ചൊവ്വ, 28 ഏപ്രില്‍ 2015 (12:47 IST)
ബാര്‍ കോഴ കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ്  ബിജു രമേശ് രഹസ്യമൊഴി നല്‍കിയെങ്കിലും മന്ത്രിക്കെതിരെ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് നിയമോപദേശം ലഭിച്ചു.

നിലവിൽ ധനമന്ത്രി കെഎം മാണിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണവുമായി ചേർത്ത് തന്നെ ബാബുവിനെതിരായ ആരോപണവും അന്വേഷിച്ചാൽ മതിയാവുമെന്നും നിയമോപദേശം. വിജിലൻസ് അഡീഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ പി ശശീന്ദ്രനാണ് നിയമോപദേശം നൽകിയത്.

മന്ത്രിമാര്‍ക്കതിരെ ലോകായുക്ത നടത്തിയ നിരീക്ഷണവും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്‍ടര്‍ക്ക്  നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് നിയമോപദേശം തേടിയത്. മാണിക്കും ബാബുവിനുമെതിരായ ആരോപണങ്ങള്‍ രണ്ടു സാഹചര്യങ്ങളിലായതിനാല്‍ ഇപ്പോഴത്തെ ആരോപണത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യവും വിജിലന്‍സിലുണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക