ബാര്‍ കോഴ: ബിജു രമേശിനെതിരെ മന്ത്രി ബാബു പരാതി നല്‍കി

വെള്ളി, 8 മെയ് 2015 (17:51 IST)
ബാര്‍ കോഴ കേസില്‍ വ്യാജ ആരോപണങ്ങള്‍ നിരന്തരമുന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരേ എക്സൈസ് മന്ത്രി കെ ബാബു പരാതി നല്‍കി. എറണാകുളം സിജെഎം കോടതിയിലാണു ക്രിമിനല്‍ കേസ് നല്‍കിയത്. 
 
ബിജു രമേഷ് വിവിധ മാധ്യമങ്ങളിലൂടെ ബാര്‍ കോഴ കേസ് ഉന്നയിച്ച് തനിക്കെതിരേ കുപ്രചാരണം നടത്തുകയാണെന്നും ബാബു പരാതിയില്‍ പറയുന്നു. ബിജു രമേശിനെതിരേ തിരുവനന്തപുരത്തു ബാബു സിവില്‍ കേസും നല്‍കിയിട്ടുണ്ട്. അതേസമയം, ബാര്‍ കോഴ കേസില്‍ തന്റെ പേരില്‍ കേസില്ലാത്തതിനാല്‍ നുണ പരിശോധനയ്ക്കു ഹാജരാകേണ്ട കാര്യമില്ലെന്നും. അന്വേഷണം എത്ര ഇഴഞ്ഞാലും സത്യം പുറത്തുവരുമെന്നും. ഈ സാഹചര്യത്തില്‍ താന്‍ നുണ പരിശോധനയ്ക്കു ഹാജരാകില്ലെന്നും ബാബു രാവിലെ പറഞ്ഞു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക