ബാര്‍ കോഴ വിവാദം: മുന്നണി യോഗം ചേരാത്തത് ഗുരുതര വീഴ്ചയെന്ന് പന്ന്യന്‍
ഞായര്‍, 16 നവംബര്‍ 2014 (17:49 IST)
ബാര്‍ കോഴ വിവാദം പുറത്തു വന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും മുന്നണിയോഗം ചേരാത്തത് ഗുരുതര വീഴ്ചയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അഡ്ജസ്റ്റ്‌മെന്റ് സമരത്തെക്കുറിച്ച് പറഞ്ഞത് ബോധപൂര്‍വമാണ്.
എല്‍ഡിഎഫിന്റെ പല സമരങ്ങളും അഡ്ജസ്റ്റ്‌മെന്റാണെന്ന ചര്‍ച്ച ജനങ്ങള്‍ക്കിടയിലുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കെ എം മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ചേരേണ്ട കാര്യമില്ല.
മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐക്ക് തന്നെ ഇക്കാര്യം തീരുമാനിക്കാവുന്നതേ ഉള്ളുവെന്നും പന്ന്യന്‍ പറഞ്ഞു.