നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ബാര്‍ പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളായി ഇതേ ബാറില്‍ ജോലി ചെയ്തുവരികയായിരുന്ന ജഗദീശന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിലുള്ള മനോവിഷമമാണ് ഇയാള്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. പോലീസും ഡോഗ് സ്വകാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.