മദ്യപരുടെ കൂട്ടായ്മ മദ്യനിരോധനത്തിനെതിരെ പത്ര സമ്മേളനം നടത്തി

ചൊവ്വ, 26 ഓഗസ്റ്റ് 2014 (18:06 IST)
സംസ്ഥാനത്ത് മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിനെതിരെ പത്ര സമ്മേളനം നടത്തി മലപ്പുറത്തെ മദ്യപരുടെ കൂട്ടായ്മ.
മദ്യനിരോധനം നടപ്പാക്കരുതെന്ന ആവശ്യമാണ് ഇവര്‍ പത്ര സമ്മേളനത്തില്‍ മുന്നോട്ട് വച്ചത്.സമ്പന്നന്‍മാര്‍ക്കു മാത്രം അവകാശപ്പെട്ടതല്ല മദ്യമെന്നും സര്‍ക്കാര്‍ കാടടച്ച് വെടിവയ്ക്കരുതെന്നും കൂട്ടായ്മ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബാറുകള്‍ അടച്ചിടുകയാണെങ്കില്‍ സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ വര്‍ദ്ധിപ്പിക്കണം സ്ത്രീകളുടെ വോട്ടു നേടാനായി സര്‍ക്കാര്‍ കുടിയന്‍മാരെ ആയുധമാക്കുകയാണ് കൂട്ടായ്മ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക