നേര്‍ക്കുനേരെയുള്ള കളിയാണ് രാഷ്ട്രീയം, കിണറ്റിലെ തവള ആവാതിരിക്കാന്‍ ശ്രമിക്കുക : എം വി നികേഷ് കുമാറിന് മറുപടിയുമായി കെ എം ഷാജി

ഞായര്‍, 8 മെയ് 2016 (18:02 IST)
അഴീക്കോട് മണ്ഡലത്തില്‍ കിണറ്റില്‍ ഇറങ്ങി കുടിവെള്ളപ്രശ്നം ഉയര്‍ത്തിക്കാട്ടിയ എം വി നികേഷ് കുമാറിന് മറുപടിയുമായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ എം ഷാജി രംഗത്ത്. നികേഷ് കുമാര്‍ ഇറങ്ങിയ അതേ കിണറിന് മുന്‍പില്‍ വച്ച് ചിത്രീകരിച്ച വീഡിയോയിലൂടെയാണ് ഷാജി നികേഷിന് മറുപടി നല്‍കുന്നത്. 
 
നികേഷ് ഇറങ്ങിയ അതേ കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുത്ത് ആ വെള്ളത്തിന് ചെറിയ കലക്ക് മാത്രമേയുള്ളൂ, ഉപ്പുരസം ഇല്ല എന്നതാണ് ഷാജിയുടെ അവകാശവാദം. ഈ പ്രദേശത്ത് സി പി എമ്മിന്റെ ഒരു ഫാക്ടറിയുണ്ടെന്നും അവിടെ നിന്നുള്ള മാലിന്യമാണ് വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമാകുന്നതെന്നും ഷാജി പറഞ്ഞു. 
 
കാമറയുടെ പിറകില്‍ നിന്ന് ആളുകളെ വിഡ്ഢികളാക്കുന്നതല്ല രാഷ്ട്രീയം, അത് നേര്‍ക്കുനേരെയുള്ള കളിയാണ്. കിണറ്റിലെ തവള ആവാതിരിക്കാന്‍ ശ്രമിക്കുക. ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്യ സംവാദം ആകാമെന്നും നികേഷിനെ ഉപദേശിച്ചാണ് കെ എം ഷാജിയുടെ മറുപടി അവസാനിക്കുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക