നഗരത്തിലെ ഓട്ടോറിക്ഷാത്തൊളിലാളികള്‍ മീറ്ററിടാതെ ഓടുകയും വന്‍ തുക ഈടാക്കുന്നതായും പരാതി വ്യാപകമായതിനെത്തുടര്‍ന്ന് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന ശക്തമാക്കിയത്. വൈറ്റില ബൈപ്പാസിന് സമീപം മീറ്ററിടാതെ ഓടിയ തൊഴിലാളികളെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. പിന്നീട് പ്രതിഷേധവുമായെത്തിയ നാല്‍പ്പതോളം തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്‍തു നീക്കുകയും ചെയ്തിരുന്നു.
ഈ കാരണാത്തെത്തുടര്‍ന്നാണ് ഓട്ടോറിക്ഷാത്തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. കൂടാതെ നാളെ മരട് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ചും സംയുക്തട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുംവരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിച്ചു.