ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് ഈ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 ഫെബ്രുവരി 2024 (15:38 IST)
ഇന്നും നാളെയും ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്ന കിള്ളിപ്പാലം-പാടശ്ശേരി ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര-മണക്കാട് മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-കമലേശ്വരം റോഡ്, കമലേശ്വരം -വലിയപള്ളി റോഡ്, കൊഞ്ചിറവിള-ആറ്റുകാല്‍ റോഡ്, ചിറമുക്ക്-ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര-ഈഞ്ചക്കല്‍ റോഡ്, വെട്ടിമുറിച്ചകോട്ട-പടിഞ്ഞാറേകോട്ട റോഡ്, മിത്രാനന്ദപുരം-ശ്രീകണ്ഠേശ്വരം, പഴവങ്ങാടി-സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി-എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി-പവര്‍ഹൗസ് റോഡ്
 
തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം-പുന്നപുരം റോഡ്, കൈതമുക്ക്-വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍-പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍-നാലുമുക്ക് റോഡ്, ഉപ്പിടാംമൂട്-ചെട്ടിക്കുളങ്ങര-ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം-ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം-കാലടി മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക് ചെട്ടിക്കവിളാകം-കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍