ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല വീടുകളില്‍ മാത്രം. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീടുകളില്‍ മാത്രമായിചുരുക്കിയത്. ആറ്റുകാല്‍ പൊങ്കാല വഴിയരികില്‍ വേണ്ടെന്നും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. അതേസമയം ആരാധനാലയങ്ങള്‍ക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും. 20 പേരെ വീതം പ്രവേശിപ്പിക്കാം. എല്ലാ ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.