യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ രണ്ടു പേർ അറസ്റ്റിൽ
തൃശൂർ: അയ്യന്തോൾ സ്വദേശിയെ ആക്രമിച്ചു മൊബൈൽ ഫോൺ, സ്വർണ്ണമാല എന്നിവ കവർന്ന കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി ഹാരിസ് (27), അഴീക്കോട് വാഴക്കാലയിൽ ഷാലിക് (33) എന്നിവരാണ് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്.ഒ ലാൽകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്.
കഴിഞ്ഞ ഇരുപത്തേഴു തിങ്കളാഴ്ച വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു ശക്തൻ സ്റ്റാന്റിനടുത്ത് വച്ച് യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയത്. അയ്യന്തോളിലെ യുവാവിന്റെ സമീപത്തെത്തി പ്രതികൾ അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്നാണ് കവർച്ച നടത്തിയത്. പോലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയതും തുടർന്ന് പിടികൂടുകയും ചെയ്തത്.